
അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി വിവാദത്തിലായത് അടുത്തിടെയാണ്. അഭിമുഖ വിവാദ വിഷയത്തിൽ പ്രതികരണവുമായി മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാവില്ലെന്നും സാമാന്യമായുള്ള ധാരണയാണ് വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ റോഷാക്കിന്റെ പ്രമോഷനു ബന്ധപ്പെട്ട് ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
read also: പൂജ മുതല്‍ പായസം വിതരണം വരെ, തന്റെ പേരിലുള്ള അമ്പലത്തെക്കുറിച്ചു ലക്ഷ്മി നായര്‍
അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ചോദ്യങ്ങളുടെ പ്രശ്നം മൂലമാണോ അതോ ഉത്തരങ്ങളുടെ പ്രശ്നമായാണോ എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി. നമ്മള് തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാന്‍ വഴിയില്ല. അത് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ ഒരു ദിവസം മതിയാകില്ലെന്നും മമ്മൂട്ടി പറഞ്ഞു.
ഓരോരുത്തരും അവര്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നു. അത് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ഒരു ധാരണയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments