എന്ത് ചെയ്താലും തെറിവിളിയാണ്, എന്നെയും ചേച്ചിയെയും മാത്രമല്ല അളിയനെയും ചേര്‍ത്ത് ഇമ്മോറല്‍ കമന്റുകൾ: അഭിരാമി

എനിക്ക് തന്നെ അറിയാത്ത ഒരു സ്ഥാനമാണ് പലരും നല്‍കിയിരിക്കുന്നത്

ഗായികയും ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ് തന്റെ സഹോദരിയ്ക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന് വരുന്ന അധിഷേപങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണത്തെപ്പറ്റിയും മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

താരം പറയുന്നതിങ്ങനെ,

എനിക്ക് തന്നെ അറിയാത്ത ഒരു സ്ഥാനമാണ് പലരും നല്‍കിയിരിക്കുന്നത്. അമൃതയുടെ സഹോദരിയെന്ന നിലയില്‍ ഒരു കഴിവുമില്ലാതെ എവിടെയോ എത്തിയ ആളെന്ന തരത്തിലാണ് ആളുകള്‍ എന്നെ വിശേഷിപ്പിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുള്ളത്. എന്ത് ചെയ്താലും തെറിവിളിയാണ്. ചേച്ചിയുടെ ജീവിതത്തില്‍ അടുത്തിടെ ഒരു സംഭവം ഉണ്ടായതിന് ശേഷമാണ് വിമര്‍ശനങ്ങള്‍ കൂടിയത്.

read also: ‘ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി’, വാക്കുകൾ ബീന ആന്റണിയെ വേദനിപ്പിച്ചു: മാപ്പു പറഞ്ഞ് നടൻ മനോജ്

എന്നെയും ചേച്ചിയേയും കുറിച്ച്‌ പറയുന്നത് സഹിക്കാം. പക്ഷേ വീട്ടിലുള്ളവരെ കൂടി പറയുന്നതിലേക്ക് കാര്യങ്ങളെത്തിയപ്പോഴാണ് പ്രതികരിക്കണമെന്ന് തീരുമാനിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കമന്റുകള്‍ എന്ന ചോദ്യത്തിന് എനിക്കിതുവരെ മറുപടി കിട്ടിയിട്ടില്ല. നിങ്ങളിങ്ങനെ ഓരോന്നും തുറന്ന് വച്ചത് കൊണ്ടല്ലേ ചീത്ത വിളികേള്‍ക്കേണ്ടി വരുന്നതെന്ന് ചിലര്‍ പറയുന്നു. അത് സ്വതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമല്ലേ എന്നാണ് അഭിരാമി തിരിച്ച്‌ ചോദിക്കുന്നത്.

റിയല്‍ ലൈഫും പേഴ്സണല്‍ ലൈഫും പരസ്യമാക്കിയെന്ന് വെച്ച്‌ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ തോന്ന്യാസം പറയാനുള്ള ലൈസന്‍സ് ആര്‍ക്കും കൊടുത്തിട്ടില്ല.എന്റെ കേസിലും ചേച്ചിയുടെ കേസിലും സ്ത്രീകളില്‍ നിന്നാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. ആന്റിമാരും കുലസ്ത്രീകളുമൊക്കെയാണ് അറ്റാക്ക് ചെയ്യുന്നതെന്ന് അഭിരാമി കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment