സല്‍മാന്‍ ഖാന്റെ ബോഡി ഡബിള്‍ സാഗര്‍ പാണ്ഡെ അന്തരിച്ചു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബോഡി ഡബിള്‍ ആയി വേഷമിട്ട സാഗര്‍ പാണ്ഡെ അന്തരിച്ചു. വെള്ളിയാഴ്ച ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജോഗേശ്വരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.

സാഗര്‍ പാണ്ഡെയുടെ അകാല വിയോഗത്തില്‍ സല്‍മാന്‍ ഖാന്‍ സമൂഹമാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തി. സല്‍മാന്‍ ഖാനൊപ്പം അമ്പതോളം ചിത്രങ്ങളില്‍ സാഗര്‍ പാണ്ഡെ അഭിനയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുച്ച് കുച്ച് ഹോതാ ഹൈ, ബജ്രംഗി ഭായ്ജാന്‍, ട്യൂബ്ലൈറ്റ്, ദബാംഗ്, ദബാംഗ് 2, ദബാംഗ് 3 തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു.

Read Also:- യുവനടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയാണ് സാഗര്‍. താന്‍ ഒരു അഭിനേതാവാകാനാണ് മുംബൈയില്‍ എത്തിയതെന്നും പിന്നീട് അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ആണ് ബോഡി ഡബിള്‍ ആകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share
Leave a Comment