CinemaLatest NewsNEWS

മോസ്കോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പുല്ല്

44 – മത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലൂടെ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് നവാഗതനായ അമൽ നൗഷാദ് സംവിധാനം ചെയ്ത പുല്ല്. പല ചലച്ചിത്ര മേളകളിലൂടെയും ശ്രദ്ധ നേടിയ ചിത്രം ഇപ്പോൾ ഇന്റർനാഷണൽ പ്രീമിയറിന് ഒരുങ്ങുകയാണ്. ഈ നേട്ടം കൈവരിക്കുന്നതിലൂടെ മലയാളസിനിമക്ക് തന്നെ അഭിമാനമായ ചിത്രം റിലീജിയസ് പൊളിറ്റിക്സ് ആണ് സംസാരിക്കുന്നത്. ക്യാമറക്ക് മുന്നിലും പിന്നിലും പേരെടുത്തവരുടെ അസാനിധ്യത്തിലും ഈ സിനിമ ഇന്ന് വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

മലയാളത്തിൽ നിന്നും ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’, ‘1956, മധ്യ തിരുവിതാംകൂര്‍’, ‘ബിരിയാണി’, ‘മുന്നറിയിപ്പ്’ തുടങ്ങിയ സിനിമകളും മോസ്കോ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പതിനൊന്നോളം ചലച്ചിത്രമേളകളിൽ നിന്ന് ഇരുപത്തിയഞ്ചോളം പുരസ്‌കാരങ്ങൾ ഇതിനോടകം തന്നെ നേടികഴിഞ്ഞിരിക്കുന്നു ഈ കൊച്ചുചിത്രം. ഇതുവരെ ലഭിച്ച നേട്ടങ്ങളുടെയും ആത്മവിശ്വാസത്തിൽ റിലീസ്ന് ഒരുങ്ങുകയാണ് ചിത്രം.

ഈ അടുത്ത് തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ഇതുവരെയും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനായി പിക്ചർസ്ന്റെ ബാനറിൽ തോമസ് അജയ് എബ്രഹാം, നിഖിൽ സേവ്യർ, ദീപിക തയാൽ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിസ്മൽ നൗഷാദ്. പശ്ചാത്തലസംഗീതം സഞ്ജയ്‌, പ്രസന്നൻ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Read Also:- ‘മനസ്സ്’ ബാബു തിരുവല്ല ചിത്രം പൂർത്തിയായി

‘ബിരിയാണി’, ‘ചുരുളി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുർജിത് ഗോപിനാഥ് ആണ് നായകകഥാപത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ് വേണുഗോപാൽ, ക്രിസ്റ്റിന ഷാജി, വൈശാഖ് രവി, ഹരിപ്രസാദ്, കുമാർ സേതു തുടങ്ങിയവർ മറ്റു സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

shortlink

Post Your Comments


Back to top button