CinemaLatest NewsNew ReleaseNEWS

മോഹൻലാലിന് പകരം ഇർഷാദ് നായകനാകുന്ന ‘നല്ല സമയം’

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തിൽ’ മോഹൻലാലിന് വേണ്ടി ഒമർ ലുലു തയ്യാറാക്കിയ കഥാപാത്രത്തിലേക്ക് ഇർഷാദ് എങ്ങനെ എത്തി എന്ന് തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് ഒമർ ലുലു.

‘തൃശ്ശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥനാണ് ‘നല്ല സമയം’ എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്. ഞാന്‍ ലാലേട്ടനെ മനസ്സിൽ കണ്ടാണ് ‘നല്ല സമയം’ എഴുതിയത് പക്ഷേ ലാലേട്ടൻ എന്ന ഫാക്ടർ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ അതും തൃശ്ശൂരാണ് കഥ നടക്കുന്നത് തൃശ്ശൂർ ഭാഷയാണ് മെയിന്‍’.

‘അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ തൃശ്ശൂർകാരനായ നമ്മുടെ ഇർഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടൻ എന്ന നായക കഥാപാത്രമായി പോകുന്നത്‌. കഥ കേട്ട് ഇർഷാദ് ഇക്കാ പറഞ്ഞു, ‘കഥ കൊള്ളാം നല്ല എന്റർട്ടേനർ ആണ് നാല് പെണ്ണ്‌പിള്ളേരും ഞാനും നൂലുണ്ടയും തമാശയും. പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാൻസ് ചെയ്താൽ ശരിയാവ്വോ ആളുകൾക്കു ഇഷ്ടമാവുമോ?’

‘ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക. ഇക്ക ചെയ്താൽ ഒരു ഫ്രഷ്നെസ്സ് ഉണ്ടാവും വിചാരിച്ച പോലെ വർക്ക് ഔട്ട് ആയി വന്നാൽ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും. ഇനി അഥവാ വിചാരിച്ച പോലെ വർക്ക് ഔട്ട് ആയില്ലെങ്കിൽ മാക്സിമം കുറെ ട്രോൾ വരും. പരാജയപ്പെടാൻ തയ്യാറായിട്ടുള്ളവൻ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ. റിസ്ക് എടുത്തവനെ എവിടെ എങ്കിലും എത്തിയട്ട് ഉള്ളൂ അങ്ങനെ കുറെ മോട്ടിവേഷൻ ടോക്സും അങ്ങട്ട് വെച്ച് കാച്ചി ഇക്ക ഫ്ള്ളാറ്റ്’.

‘അങ്ങനെ എന്ന വിശ്വസിച്ച് കൂടെ വന്ന ഇർഷാദ് ഇക്ക ‘നല്ല സമയത്തിൽ’ പൂണ്ട് വിളയാടിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. എന്റെയും ഇർഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ’ ഒമർ ലുലു പറഞ്ഞു.

കലന്തൂർ പ്രൊഡക്ഷൻ ബാനറിൽ കലന്തൂർ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ ഇർഷാദിനെ കൂടാതെ നമ്മളെ ഒരുപാട്‌ ചിരിപ്പിച്ച നൂലുണ്ട വിജീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒമർ ലുലു ഇതിലൂടെ പരിചയപ്പെടുത്തുന്നത് അഞ്ച് പുതുമുഖ നായികമാരെ ആണ്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങളും സപ്പോർട്ടിങ് വേഷങ്ങളിൽ എത്തുന്നുണ്ട്.

Read Also:- അദ്ദേഹം ഇല്ലാതെ രംഗങ്ങൾ ഷൂട്ട് ചെയ്തു, അതോടെ എല്ലാം കുഴഞ്ഞ് മറഞ്ഞു: സിദ്ദിഖ്

നവാഗതയായ ചിത്ര ഒമർ ലുലുവിന്റെ കൂടെ ചേർന്ന് എഴുതിയ ചിത്രത്തിൽ സിനു സിദ്ദാർഥ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഒറ്റ രാത്രി നടക്കുന്ന ഒരു ഫൺ ത്രിലറായി എത്തുന്ന ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും. പി ആർ ഓ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button