മുംബൈ: ചലച്ചിത്ര-ടെലിവിഷൻ നിർമ്മാതാവ് ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ ബീഹാർ കോടതിയുടെ അറസ്റ്റ് വാറണ്ട്. ട്രിപ്പിൾ എക്സ് സീസൺ 2 എന്ന വെബ് സീരീസിൽ സൈനികരെ അപമാനിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ് ബീഹാറിലെ പ്രാദേശിക കോടതി ഏക്താ കപൂറിനും അമ്മ ശോഭയ്ക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മുൻ സൈനികനും ബെഗുസരായ് നിവാസിയുമായ ശംഭു കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി വികാസ് കുമാർ ബുധനാഴ്ച വാറണ്ട് പുറപ്പെടുവിച്ചത്. 2020ൽ സമർപ്പിച്ച പരാതിയിൽ, ട്രിപ്പിൾ എക്സ് സീസൺ 2-ൽ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘ഒരു സൈനികന്റെ ഭാര്യ അവളുടെ ഭർത്താവ് ഡ്യൂട്ടിക്ക് പോയിരിക്കുമ്പോൾ വിവാഹേതര ബന്ധം പുലർത്തുന്നതായി സീരീസിൽ ചിത്രീകരിച്ചിരിക്കുന്നു.
ഹൃത്വിക് റോഷന്റെ ‘വിക്രം വേദ’ നാളെ മുതൽ തിയേറ്ററുകളിൽ
‘ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ആൾട് ബാലാജിയിലാണ് പരമ്പര സംപ്രേക്ഷണം ചെയ്തത്. ശോഭ കപൂറും ബാലാജി ടെലിഫിലിംസുമായും ബന്ധമുണ്ട്,’ ശംഭുകുമാറിന്റെ അഭിഭാഷകനായ ഹൃഷികേശ് പതക് പറഞ്ഞു.
കോടതി ഏക്ത കപൂറിന് സമൻസ് അയയ്ക്കുകയും വിഷയവുമായി ബന്ധപ്പെട്ട് ഹാജരാകാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, എതിർപ്പിനെ തുടർന്ന് പരമ്പരയിലെ ചില രംഗങ്ങൾ നീക്കം ചെയ്തതായി കോടതിയെ അറിയിച്ച ഏക്ത കപൂർ കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി അവർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു എന്നും ഹൃഷികേശ് പതക് കൂട്ടിച്ചേർത്തു.Shobha
Post Your Comments