GeneralLatest NewsMollywoodNEWS

അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി, കുറിപ്പുമായി യദു കൃഷ്ണന്‍

എന്റെ അമ്മയുടെ സാമീപ്യം അതൊന്നും ഇനി ഇല്ല

അമ്മയുടെ വിയോഗ വാർത്ത പങ്കുവച്ചു നടൻ യദു കൃഷ്ണന്‍. അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി എന്ന് സോഷ്യൽ ഇഡിയയിൽ പങ്കുവച്ച കുറിപ്പിൽ തരാം പറയുന്നു.

യദുവിന്റെ വാക്കുകൾ ഇങ്ങനെ,

എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓര്‍മകളില്‍ മാത്രം. അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി. അറിവായകാലം മുതല്‍ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാള്‍. യാത്ര പോകുമ്ബോള്‍ ഒരുമണിക്കൂര്‍ ഇടവിട്ട് വരുന്ന ആ കാള്‍, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതല്‍.

read also: അക്രമിയെ ഒരു അടിയേ അടിക്കാന്‍ പറ്റിയുള്ളല്ലോ എന്നാണ് സങ്കടം: അനുമോള്‍

ഞാന്‍ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഊര്‍ജം എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമീപ്യം അതൊന്നും ഇനി ഇല്ല എന്നോര്‍ക്കുമ്ബോള്‍. അമ്മ പറയാറുള്ളതുപോലെ, മരിച്ചാലും ഞാന്‍ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസ്സവും. അമ്മക്ക് ഒരായിരം ഉമ്മ, ആത്‍മവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണം.

shortlink

Post Your Comments


Back to top button