GeneralLatest NewsMollywoodNEWS

എന്റെ ബെഡ്‌റൂമിലെ ടിവി വലിച്ച്‌ പുറത്തേക്ക് എറിഞ്ഞത് 2004ല്‍: സുരേഷ് ​ഗോപി

ഹോട്ടലില്‍ താമസിച്ചാലും അവിടെയുള്ള ടിവി ഓണ്‍ചെയ്യാറില്ല.

പാപ്പനിലൂടെ ഗംഭീര തിരിച്ച്‌ വരവ് നടത്തിയ മലയാളത്തിന്റെ പ്രിയ താരം സുരേഷ് ​ഗോപി തന്റെ പുതിയ സിനിമയായ മേ ഹൂം മൂസയുടെ റിലീസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

താന്‍ എന്തുകൊണ്ടാണ് കിടപ്പുമുറിയിലെ ടിവി ഒഴിവാക്കിയത് എന്നാണ് സുരേഷ് ​ഗോപി വെളിപ്പെടുത്തിയിരിക്കുന്നത്. ‘കിടക്കുന്നതിന് മുമ്പ് കോമഡി സ്കിറ്റുകളാണ് കാണുന്നത്. ഹരീഷ് കണാരന്‍ അടക്കമുള്ള താരങ്ങളുടെ കോമഡി വീഡിയോകള്‍ തപ്പിയെടുത്ത് നിരന്തരം കാണും. അപ്പോഴെ ഉറക്കം സമ്പുഷ്ടമാകൂ. എന്റെ ​ഗുരുസ്ഥാനീയനായി ഞാന്‍ കാണുന്ന ഒരു വ്യക്തി എന്നോട് പറഞ്ഞിട്ടുണ്ട് ന്യൂസും ചാനലില്‍ നടക്കുന്ന തമ്മില്‍ തല്ലും ചര്‍ച്ചയും അലോഹ്യങ്ങളും കണ്ടിട്ട് ഉറങ്ങാന്‍ കിടക്കരുതെന്ന്. അങ്ങനെയാണ് എന്റെ ബെഡ്‌റൂമിലെ ടിവി 2004ല്‍ വലിച്ച്‌ പുറത്തേക്ക് എറിഞ്ഞത്. ബെഡ് റൂമില്‍ ടിവിയില്ല.’

read also: നടന്‍ വിശാലിന്റെ വീടിന് നേരെ ആക്രമണം: പോലീസ് അന്വേഷണം ആരംഭിച്ചു

‘ഹോട്ടലില്‍ താമസിച്ചാലും അവിടെയുള്ള ടിവി ഓണ്‍ചെയ്യാറില്ല. കോമഡി കണ്ടിട്ട് ഉറങ്ങാനാണ് ഇഷ്ടം. അപ്പോള്‍ നന്നായി ഉറങ്ങാന്‍ സാധിക്കും. ഇതാണെന്റെ പീസ് ഫുള്‍ സ്വീപ്പ്. ടാക്സിയില്‍ പോകുമ്പോഴും അറിയാതെ അതിന്റെ അടി തട്ടിയാല്‍ എനിക്ക് ദേഷ്യം വരും ഞാന്‍ പല്ലും ഞെരിച്ച്‌ ‌കൈയ്യും ഓങ്ങി ഡ്രൈവറുടെ നേരെ ചെല്ലും.’

‘വാഹനങ്ങള്‍ക്കും ഒരു ആത്മാവുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാറിന് നോവുമെന്ന് എനിക്ക് തോന്നും. വണ്ടിയില്‍ അടിക്കുന്നതും പോറുന്നതുമൊന്നും എനിക്കിഷ്ടമല്ല’, സുരേഷ് ​ഗോപി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button