CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫര്‍’: ചിത്രീകരണം പൂർത്തിയായി

കൊച്ചി: ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

56 ലൊക്കേഷനുകളിലായി 79 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ക്രിസ്റ്റഫര്‍ തീയറ്ററുകളിലേക്ക് എത്താന്‍ തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ ക്രിസ്റ്റഫര്‍ എന്ന പോലീസ് കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ആര്‍.ഡി. ഇലുമിനേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഉദയ കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

‘ബ്രഹ്മാസ്ത്ര’ ഒടിടിയിലേക്ക്: ഹോട്ട്സ്റ്റാറിൽ അടുത്ത മാസം എത്തും

സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആര്‍.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാര്‍ക്കറ്റിംങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments


Back to top button