CinemaLatest NewsNew ReleaseNEWS

ഹൃത്വിക് റോഷന്റെ ‘വിക്രം വേദ’ നാളെ മുതൽ തിയേറ്ററുകളിൽ

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘വിക്രം വേദ’. തമിഴിൽ സൂപ്പർ ഹിറ്റായ ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണിത്. വേദയായാണ് ഹൃത്വിക് ചിത്രത്തിൽ എത്തുന്നത്. വിക്രം എന്ന കഥപാത്രത്തെ സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിം വർക്ക്‌സിന്റെ ബാനറിൽ നീരജ് പാണ്ഡേയും റിലയൻസ് എന്റർടെയ്‌മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നാളെ മുതൽ പ്രദർശനത്തിനെത്തും.

കേരളത്തിലും വന്‍ വിജയമായിരുന്നു വിക്രം വേദ. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തിയത്. വിക്രമും വേദയുമായി എത്തിയ പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതിയുടെ കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു.

നേരത്തെ, വിക്രം വേദയുടെ ഹിന്ദി പതിപ്പും പ്രേക്ഷകര്‍ ഏറ്റെടുത്തു. ചിത്രത്തിന്റെ പ്രിവ്യ ഷോയ്ക്ക് ശേഷമാണ് ആരാധകർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ചിത്രം ഗംഭീരമാണെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. അഞ്ചില്‍ നാല് റേറ്റിംഗാണ് ചിത്രത്തിന് തരണ്‍ കൊടുത്തിരിക്കുന്നത്. മികച്ച രചനയും അവതരണവുമാണ് ചിത്രത്തിന്റേതെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സെയ്ഫ് അലിഖാനും ഹൃത്വിക് റോഷനും സ്‌ക്രീനില്‍ തീയായി എന്നും ട്വിറ്ററില്‍ കുറിച്ചു.

Read Also:- മോഹൻലാൽ – ലിജോ പെല്ലിശ്ശേരി കൂട്ടുകെട്ട്: പുതിയ സിനിമ ഉടൻ ആരംഭിക്കും

എല്ലാം നന്നായി വന്നതിനു പിന്നില്‍ ഏറ്റവും കൈയടി അര്‍ഹിക്കുന്നത് സംവിധായകരായ പുഷ്‌കര്‍-ഗായത്രി ആണെന്ന് രോഹിത്ത് ഖില്‍നാനി ട്വീറ്റ് ചെയ്തു. ചിത്രം തമിഴ് ഒറിജിനലിനേക്കാള്‍ മികച്ചതാണെന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് അഭിഷേക് പരിഹാറിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments


Back to top button