‘വിക്രം വേദ’ ഹിന്ദി പതിപ്പ് ഏറ്റെടുത്ത് പ്രേക്ഷകര്‍. ചിത്രം ഗംഭീരമാണെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നത്. അഞ്ചില്‍ നാല് റേറ്റിംഗാണ് ചിത്രത്തിന് തരണ്‍ കൊടുത്തിരിക്കുന്നത്. മികച്ച രചനയും അവതരണവുമാണ് ചിത്രത്തിന്റേതെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സെയ്ഫ് അലിഖാനും ഹൃത്വിക് റോഷനും സ്‌ക്രീനില്‍ തീയായി എന്നും ട്വിറ്ററില്‍ കുറിച്ചു.
എല്ലാം നന്നായി വന്നതിനു പിന്നില്‍ ഏറ്റവും കൈയടി അര്‍ഹിക്കുന്നത് സംവിധായകരായ പുഷ്‌കര്‍-ഗായത്രി ആണെന്ന് രോഹിത്ത് ഖില്‍നാനി ട്വീറ്റ് ചെയ്തു. ചിത്രം തമിഴ് ഒറിജിനലിനേക്കാള്‍ മികച്ചതാണെന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് അഭിഷേക് പരിഹാറിന്റെ ട്വീറ്റ്. കോളിവുഡില്‍ പുതുമ നിറഞ്ഞ അവതരണവുമായി എത്തി ഹിറ്റായ ചിത്രമാണ് വിക്രം വേദ.
വേദയായാണ് ഹൃത്വിക് ചിത്രത്തിൽ എത്തുന്നത്. വിക്രം എന്ന കഥപാത്രത്തെ സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിം വർക്ക്‌സിന്റെ ബാനറിൽ നീരജ് പാണ്ഡേയും റിലയൻസ് എന്റർടെയ്‌മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Read Also:- നികുതി വെട്ടിപ്പ്: എആര്‍ റഹ്മാനെതിരേ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍
കേരളത്തിലും വന്‍ വിജയമായിരുന്നു വിക്രം വേദ. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തിയത്. വിക്രമും വേദയുമായി എത്തിയ പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതിയുടെ കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു.
#OneWordReview…#VikramVedha: TERRIFIC.
Rating: ⭐⭐⭐⭐
Engaging. Engrossing. Entertaining… Smartly-written, brilliantly executed… #VV has it all: style, substance, suspense… #HrithikRoshan and #SaifAliKhan are ???… STRONGLY RECOMMENDED. #VikramVedhaReview pic.twitter.com/UpgUocc00k— taran adarsh (@taran_adarsh) September 28, 2022
Post Your Comments