ചലച്ചിത്ര നിർമ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭാ കപൂറിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബിഹാറിലെ ബെഗുസാരായി കോടതി. ഏക്തയുടെ ‘എക്സ്എക്സ്എക്സ് (സീസൺ–2)’ എന്ന വെബ് സീരീസിൽ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നതാണ് കുറ്റം.
മുൻ സൈനികനും ബെഗുസരായി സ്വദേശിയുമായ ശംഭുകുമാർ ആണ് പരാതി നൽകിയത്. 2020-ലായിരുന്നു പരാതി നൽകിയത്. ഒരു വിമുക്തഭടന്റെ ഭാര്യയെക്കുറിച്ച് ആധിക്ഷേപകരമായ നിരവധി രംഗങ്ങൾ സീരീസിൽ ഉണ്ടെന്ന് ശംഭുകുമാറിന്റെ പരാതിയിൽ പറയുന്നു.
Also Read: ഹൃത്വിക് റോഷന്റെ ‘വിക്രം വേദ’ നാളെ മുതൽ തിയേറ്ററുകളിൽ
ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ എഎൽടി ബാലാജിയിലാണ് സീരീസ് സംപ്രേക്ഷണം ചെയ്തത്. ഏക്തയുടെ അമ്മ ശോഭ കപൂറും ബാലാജി ടെലിഫിലിംസിന്റെ സഹ ഉടമസ്ഥയാണ്. കോടതി ഇരുവർക്കും സമൻസ് അയയ്ക്കുകയും വിഷയവുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സീരീസിലെ വിവാദമായ ചിലരംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്ന് ഇതിന് മറുപടിയായി കോടതിയെ അറിയിച്ചതല്ലാതെ ഇരുവരും നേരിൽ ഹാജരായിട്ടില്ല. ഇതേതുടർന്നാണ് ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Post Your Comments