GeneralLatest NewsMollywoodNEWS

ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം: കരയുന്ന ചിത്രവുമായി അഭിരാമി

ഞാന്‍ ദുര്‍ബലയായിരിക്കാം

 സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അഭിരാമി. തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം അഭിരാമി രം​ഗത്തെത്തിയിരുന്നു. കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ജീവിക്കാനാവാത്ത ആവസ്ഥയാണെന്നും ഫേസ് ബുക്ക് ലൈവിൽ താരം പറഞ്ഞത് വലിയ ചർച്ചയായി. എന്നാല്‍, അതിനു ശേഷവും അഭിരാമിയ്ക്ക് നേരെ അധിക്ഷേപകരമായ കമന്റുകൾ ഉയർന്നിരുന്നു.

read also: മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫര്‍’: ചിത്രീകരണം പൂർത്തിയായി

ഇതിന് പിന്നാലെ അഭിരാമി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കണ്ണീരണിഞ്ഞുകൊണ്ട് ഇരിക്കുന്ന തന്റെ സ്വന്തം ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

 ‘ഞാന്‍ ദുര്‍ബലയായിരിക്കാം, എന്നാല്‍ ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം. കരയുന്നത് ദുര്‍ബലതയല്ല. അത് ഒരു ഹൃദയമുള്ളതിന്റെ ലക്ഷണമാണ്. നിങ്ങളില്‍ പലര്‍ക്കും അതില്ലായിരിക്കാം. എന്നെ പിന്തുണയ്ക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും നന്ദി’- അഭിരാമി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button