CinemaGeneralIndian CinemaLatest NewsMollywood

ശ്രീനാഥ് ഭാസിയുടെ ലഹരി പരിശോധന ഫലം ഉടൻ ലഭിച്ചേക്കും

അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ കഴിഞ്ഞ ദിവസമാണ് നടൻ ശ്രീനാഥ് ഭാസി അറസ്റ്റിലായത്. കേസിൽ പിന്നീട് നടൻ ജാമ്യത്തിലിറങ്ങിയെങ്കിലും ലഹരി പരിശോധന നടത്തുന്നതിനായി താരത്തിന്റെ ശരീര സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതിന്റെ രാസ പരിശോധനാ ഫലം ഉടൻ ലഭിച്ചേക്കും എന്നാണ് വിവരം. നടന്റെ നഖം, തലമുടി, രക്തസാമ്പിൾ എന്നിവയാണ് പരിശോധനയ്ക്കായി കാക്കനാട് റീജിയണൽ ലാബിലേക്ക് അയച്ചത്. അഭിമുഖ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നതിനാണ് ഈ പരിശോധന. ഇതിന്റെ ഫലം ലഭിച്ച ശേഷമായിരിക്കും പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങുക.

ചട്ടമ്പി എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി. സംഭവത്തിൽ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

Also Read: ‘ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കയറിപ്പിടിച്ചു, ഒരു നിമിഷം ഞാൻ മരവിച്ചുപോയി’: ലൈംഗികാതിക്രമത്തെ കുറിച്ച് നടി

കൂടാതെ, ശ്രീനാഥ് ഭാസിയെ അനിശ്ചിത കാലത്തേക്ക് സിനിമയിൽ നിന്ന് വിലക്കിയതായി നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. സിനിമ മേഖലയിലെ മറ്റ് സംഘടനകളും വിലക്കിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button