CinemaGeneralIndian CinemaLatest NewsMollywood

‘ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കയറിപ്പിടിച്ചു, ഒരു നിമിഷം ഞാൻ മരവിച്ചുപോയി’: ലൈംഗികാതിക്രമത്തെ കുറിച്ച് നടി

കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് തുറന്ന് പറഞ്ഞ് യുവനടി. ആൾക്കൂട്ടത്തിനിടയിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന് നടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കയറിപ്പിടിച്ചെന്നാണ് കുറിപ്പിലുള്ളത്‌. എവിടെയാണ് പിടിച്ചത് എന്ന് പറയാൻ എനിക്ക് അറപ്പുതോന്നുന്നു എന്നും തനിക്ക് മരവിപ്പാണ് ഉണ്ടായതെന്നും കുറിപ്പിൽ ഉണ്ട്.

കൂടെ ഉണ്ടായിരുന്ന നടിക്കും സമാന അനുഭവം ഉണ്ടായെന്നും അവർ അതിന്‌ പ്രതികരിച്ചു എന്നും നടി പറയുന്നു. നടിമാരിലൊരാൾ അതിക്രമം നടത്തിയ ആൾക്ക് നേരെ കൈ വീശി അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Also Read: ശ്രീനാഥ് ഭാസി ഇല്ലാതെ ‘ചട്ടമ്പി’യുടെ പുതിയ പോസ്റ്റര്‍

നടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം:

ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരു അനുഭവമാണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷെ, പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പുതോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമ്മുടെ ചുറ്റുമുള്ളവർ? പ്രൊമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തയ്ക്ക് ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷെ. എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചുപോയി. ആ മരവിപ്പിൽ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്. തീർന്നോ നിന്റെയൊക്കെ അസുഖം?.

 

shortlink

Related Articles

Post Your Comments


Back to top button