‘പട്ടാളത്തിലായിരുന്ന കാലത്ത് ജാതി – മത പ്രശ്നങ്ങൾ അനുഭവിച്ചിട്ടില്ല, നാട്ടിലെത്തിയപ്പോൾ എന്നെ സംഘിയാക്കി’: മേജർ രവി

സുരേഷ് ​ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂം മൂസ റിലീസിന് ഒരുങ്ങുകയാണ്. സൈജു കുറുപ്പ്, സലിം കുമാർ, സുധീർ കരമന, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശ്രിന്ദ, പൂനം ബജ്‍വ, വീണ നായർ, അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രമുഖ താരങ്ങൾ. സെപ്റ്റംബർ 30ന് ‘മേ ഹൂം മൂസ’ പ്രദർശനത്തിനെത്തും.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒരു പട്ടാളക്കാരൻ എന്ന നിലയൽ ജാതി – മത പ്രശ്നങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ല എന്നും, എന്നാൽ നാട്ടിൽ വന്നതിന് ശേഷം തന്റെ തലയിൽ ഇത് കയറ്റിയിട്ടു എന്നുമാണ് മേജർ രവി പറയുന്നത്.

Also Read: ‘കാക്കിപ്പട’ ചിത്രീകരണം പൂർത്തിയായി

മേജർ രവിയുടെ വാക്കുകൾ:

ഇവിടെ വന്നതിന് ശേഷമാണ് ഞാൻ ഹിന്ദുവാണെന്നും എന്റെ കൂടെ നടക്കുന്നയാൾ മുസ്ലീമാണെന്നുമൊക്കെ എന്റെ തലയിൽ കയറ്റിയത്. ഇവിടെ ഞാൻ സംഘിയായി. രാഷ്ട്രത്തിന് വേണ്ടി പറഞ്ഞ പല കാര്യങ്ങൾ കൊണ്ട് നിങ്ങളെന്നെ സംഘിയാക്കി. ഞാൻ പട്ടാളത്തിലുണ്ടായിരുന്ന കാലത്ത്, പോരാടിക്കൊണ്ട് ബോർഡറിൽ ഉണ്ടായിരുന്ന സമയത്ത് ഇവിടുത്തെ ജാതി – മത പ്രശ്നങ്ങൾ ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല. കാരണം തിരികെ നോക്കുമ്പോൾ എനിക്ക് കാണുന്നത് 110, 120 കോടി ജനങ്ങളാണ്. അപ്പോൾ ജാതി, മതം ഒന്നുമില്ല. ഇന്ത്യക്കാരുണ്ട് എന്റെ പിന്നിൽ എന്ന തോന്നൽ മാത്രം. ഇതായിരുന്നു പട്ടാളക്കാരന്റെ ഫീൽ.

Share
Leave a Comment