തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ അമ്മ ഘട്ടമനേനി ഇന്ദിര ദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാവിലെ 9 മണി മുതൽ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് മഹാപ്രസ്ഥാനിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. നിരവധി പേരാണ് ഇന്ദിര ദേവിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നത്.
‘നടൻ കൃഷ്ണയുടെ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഘട്ടമനേനി ഇന്ദിര ദേവി അൽപസമയം മുമ്പ് അന്തരിച്ചു. കുറച്ചു നാളായി അസുഖ ബാധിതയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 9 മണിക്ക് പൊതുദർശനത്തിനായി പത്മാലയ സ്റ്റുഡിയോയിൽ സൂക്ഷിക്കും, തുടർന്ന് മഹാപ്രസ്ഥാനിൽ വച്ച് സംസ്കാരം നടത്തും,’ മഹേഷ് ബാബുവിന്റെ കുടുംബം പ്രസ്താവനയിൽ അറിയിച്ചു.
തെലുങ്കിലെ മുതിർന്ന നടൻ കൃഷ്ണയുടെ ഭാര്യയുമായിരുന്നു ഇന്ദിര. കൃഷ്ണയുടേയും ഇന്ദിര ദേവിയുടേയും അഞ്ച് മക്കളിൽ നാലാമനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേർപിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിർമലയെ വിവാഹം ചെയ്തു. മഹേഷ് ബാബുവിന്റെ സഹോദരൻ രമേഷ് ബാബു ഈയിടെയാണ് അന്തരിച്ചത്.
Post Your Comments