CinemaGeneralIndian CinemaKollywoodLatest News

‘സംവിധായകർക്കൊപ്പം രണ്ടാമതൊരു സിനിമ ചെയ്യാത്തതിന്റെ കാരണം ഇതാണ്’: കാർത്തി പറയുന്നു

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് കാർത്തി. കേരളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. കാർത്തിയുടേതായി ഒടുവിൽ റിലീസ് ചെയ്ത വിരുമൻ എന്ന ചിത്രം വൻ വിജയമായിരുന്നു. നടൻ തന്റെ കരിയറിൽ ഒരു സംവിധായകനൊപ്പം രണ്ടാമതൊരു സിനിമ ചെയ്തിട്ടില്ലെന്ന രസകരമായ വസ്തുത സമൂഹ മാധ്യമങ്ങളിലൂടെ പലരും പങ്കുവെക്കാറുണ്ട്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കാർത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാർത്തി മനസ്സ് തുറന്നത്.

Also Read: ‘ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, ലജ്ജ തോന്നുന്നു’: പ്രതികരണവുമായി അജു വർ​ഗീസ്

കാർത്തിയുടെ വാക്കുകൾ:

വർഷത്തിൽ ഒന്നോ രണ്ടോ സിനിമ മാത്രമായിരിക്കും ഞാൻ ചെയ്യുക. അതിനാൽ ഒരു സംവിധായകന് എന്നോടൊപ്പം രണ്ടാമതൊരു സിനിമ ചെയ്യണമെങ്കിൽ ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും. അതുകൊണ്ടാകാം സംവിധായകർക്കൊപ്പം രണ്ടാമതൊരു സിനിമ ചെയ്യാൻ കഴിയാത്തത്. എയനിക്ക് സംവിധായകർക്കൊപ്പം വീണ്ടും സഹകരിക്കാൻ ഇഷ്ടമാണ്. ലോകേഷ് കനകരാജിനൊപ്പം വീണ്ടും വർക്ക് ചെയ്യാൻ ഒരുങ്ങുകയാണ്.

അതേസമയം, മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവനാണ് കാർത്തിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വന്തിയ തേവൻ എന്ന കഥാപാത്രമായാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button