BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആശുപത്രിയില്‍

മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവ‌പ്പെട്ടതിനെ തുടർന്നാണ് രാത്രി താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ദീപിക പദുക്കോണ്‍ സുഖം പ്രാപിച്ചതായാണ് റിപ്പോർട്ടുകൾ. ദീപികയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

നേരത്തെ ഹൃദയമിടിപ്പ് കൂടിയതിനെ തുടർന്ന് ഹൈദരാബാദിൽ വച്ചും ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ ഒരു ദിവസത്തെ നിരീക്ഷണത്തിന് വിധേയയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button