നിങ്ങള്‍ രണ്ടുപേരും ധൈര്യശാലികളാണ്, എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്: യുവനടിമാര്‍ക്ക് പിന്തുണയുമായി അന്‍സിബ

ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ഒരാള്‍ നടിയെ കയറിപ്പിടിക്കുകയായിരുന്നു.

സിനിമാപ്രമോഷനിടെ ലൈംഗിക അതിക്രമം നേരിട്ട യുവനടിമാര്‍ക്ക് പിന്തുണയുമായി നടി അന്‍സിബ ഹസന്‍. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച്‌ നടന്ന ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയ്ക്കിടയിലാണ് നടിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. വളരെ പെട്ടെന്ന് ഇതിനോട് പ്രതികരിച്ച ഇരുവരും എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നു അന്‍സിബ പറഞ്ഞു.

read also:  തെന്നിന്ത്യൻ നടൻ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിര ദേവി അന്തരിച്ചു

‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്നേഹവും കരുതലും മാത്രം’- അന്‍സിബ കുറിച്ചു.

പ്രിയ വാരിയര്‍, അജു വര്‍ഗീസ് തുടങ്ങി നിരവധിപ്പേര്‍ ഇതിനോടകം നടിമാര്‍ക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നതെന്നും ലജ്ജ തോന്നുവെന്നും അജു സമൂഹമാധ്യമത്തില്‍ കുറിച്ചു.

പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച്‌ ഇറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ഒരാള്‍ നടിയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. പിന്നാലെ വന്ന മറ്റൊരു നടിക്കും സമാനമായ അനുഭവമുണ്ടായി. ഈ നടി ഇതിനെതിരെ പ്രതികരിക്കുകയും അക്രമി എന്ന് കരുതുന്നയാള്‍ക്കുനേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Share
Leave a Comment