CinemaGeneralIndian CinemaLatest NewsMollywood

‘ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, ലജ്ജ തോന്നുന്നു’: പ്രതികരണവുമായി അജു വർ​ഗീസ്

സിനിമാ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോടുള്ള മാളിൽ എത്തിയ യുവനടിമാർക്ക് നേരെ നടന്ന അതിക്രമത്തിന്റെ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. തങ്ങൾക്കെതിരെ നടന്ന അതിക്രമം തുറന്നു പറഞ്ഞ് നടി തന്നെയാണ് രം​ഗത്തെത്തിയത്.  പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ തന്നെ കയറിപ്പിടിച്ചെന്നാണ് നടി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവുമുണ്ടായെന്നും അവർ പ്രതികരിച്ചെന്നും പറയുന്നു. നടിമാരിലൊരാൾ അതിക്രമം നടത്തിയ ആൾക്ക് നേരെ കൈ വീശുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ അജു വർ​ഗീസ്. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു എന്നും, ലജ്ജ തോന്നുന്നു എന്നും കുറിച്ചുകൊണ്ടാണ് അജു വർ​ഗീസ് നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഉണ്ടായ സംഭവം വലിയ ചർച്ചകൾക്കാണ് ഇടയാക്കിയിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി സിനിമയുടെ അണിയറ പ്രവർത്തകർ രം​ഗത്ത് എത്തിയിരുന്നു.

Also Read: തെന്നിന്ത്യൻ നടൻ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിര ദേവി അന്തരിച്ചു

നടിയുടെ പരാതിയെ തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. നടിമാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസെടുക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button