ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടി ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചത്. താരത്തിന് നിരവധി പരിശോധനകൾ നടത്തിയെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നടി സുഖം പ്രാപിക്കുന്നുവെന്നാണ് സൂചന.
ഇതിന് മുമ്പും ഹൈദരാബാദിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയമിടിപ്പ് ഉയർന്നതിനെ തുടർന്ന് ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂണിൽ നടൻ പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.
ദീപിക ആശുപത്രിയിലാണെന്ന് വിവരം പുറത്തെത്തിയതോടെ പ്രിയപ്പെട്ട നടിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ആരാധകർ. നിരവധി പേരാണ് താരത്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകളുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.
Post Your Comments