റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നു എന്ന് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ. ഗാനം ആദ്യം ചെയ്ത സംഗീത സംവിധായകന്റെ ഉദ്ദേശ ലക്ഷ്യം വികൃതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എത്ര കൂടുതൽ അതിലേക്ക് നോക്കുന്നോ അത്ര കൂടുതൽ അത് വികൃതമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘എത്ര കൂടുതൽ ഞാൻ അതിലേക്ക് നോക്കുന്നോ, അത്ര കൂടുതൽ അത് വികൃതമാവുകയാണ്. ആ പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യവും വികൃതമാവുകയാണ്. ആളുകൾ പറയും, അത് പുനർവിഭാവനം ചെയ്യുന്നതാണെന്ന്. പുനർവിഭാവനം ചെയ്യാൻ നിങ്ങൾ ആരാണ്. മറ്റൊരാൾ ചെയ്ത പാട്ടുകളെടുക്കുമ്പോൾ ഞാൻ വളരെ ജാഗരൂകനാവാറുണ്ട്. നിങ്ങൾ വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാൻ. അതൊരു ഗ്രേ ഏരിയ ആണ്. അത് പരിഹരിക്കപ്പെടേണ്ടതുണ്ട്’, എ ആർ റഹ്മാൻ പറഞ്ഞു.
Also Read: ദീപിക പദുകോൺ ആശുപത്രിയിൽ: പ്രാർത്ഥനയോടെ ആരാധകർ
മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവനാ’ണ് എ ആർ റഹ്മാന്റെ സംഗീതത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
Post Your Comments