കൊച്ചി: നടന് എന്നതിലുപരിയായി സുരേഷ് ഗോപി നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങൾ നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. സഹായം ചെയ്തിട്ട് അതിന് കുറിച്ച് തന്നെ വിമർശിക്കുന്നവരെ കാണുമ്പോൾ ദേഷ്യം തോന്നാറുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. ‘വിഷമം തോന്നിയിട്ടുണ്ട്. രാഷ്ട്രീയ മാലിന്യം പേറുന്നവര്‍ ഓരോന്ന് പറയുമ്പോള്‍ ഇതല്ല എന്നറിയുന്നവര്‍ എന്തുകൊണ്ട് സംഘം ചേരുന്നില്ല? എന്റെ പ്രവര്‍ത്തികൊണ്ട് ഗുണമുണ്ടായവര്‍ എന്തുകൊണ്ട് വരുന്നില്ല. അവരെന്തേ ഒന്നും മിണ്ടുന്നില്ല. എന്നെ എന്റെ ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള കാലത്ത് സഹായിച്ചവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാനവരെ കൊല്ലും’, സുരേഷ് ഗോപി പറയുന്നു. ഫിലിമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
പൗരത്വ ഭേദഗതി നിയമപ്രകാരം പറഞ്ഞയയ്ക്കുന്നവരെ താൻ സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ആർക്കും ഒരാളുടെ പേര് പറയാനില്ലെന്നും അപ്പോൾ പിന്നെ ഇവരുടെ ആരോപണം എന്താണെന്നും താരം ചോദിക്കുന്നു. സി.ഐ.എയുടെ ആവശ്യകത എന്താണെന്ന് ഇതിനെ എതിർക്കാൻ പ്രേരിപ്പിക്കപ്പെട്ട് എതിർക്കാൻ വന്നവർക്ക് മനസിലായെന്ന് അദ്ദേഹം പറയുന്നു.
‘കാർഷിക നിയമങ്ങൾക്ക് എന്താണ് കുഴപ്പം? ഈ ചർച്ച ചെയ്ത ആൾക്കാർ ആരെങ്കിലും കാർഷിക നിയമം വായിച്ച് നോക്കിയിട്ടുണ്ടോ? എവിടെയാണ് അതിന്റെ കുഴപ്പം? വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള സൗഹൃദം ഇല്ലായ്മ ചെയ്യാൻ ബി.ജെ.പി ഒരിക്കലും ശ്രമിക്കില്ല. അങ്ങനെയുണ്ടെങ്കിൽ മുത്തലാഖ് വരില്ലല്ലോ? ഇന്ത്യയുടെ സമ്പദ്ഘടനയെ സംരക്ഷിച്ച് പിടിക്കുന്ന തരത്തിലുള്ള ആധാർ, ജി.എസ്.ടി. കാർഷിക നിയമം ഒക്കെ വന്നില്ലേ? ഇതിനെയൊക്കെ ഞാൻ പിന്തുണയ്ക്കുന്നു. കാർഷിക നിയമം തിരിച്ച് വരും എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ ആവശ്യപ്പെടും’, സുരേഷ് ഗോപി പറയുന്നു.
Post Your Comments