നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ച സംഭവത്തിലാണ് നടനെതിരായ നടപടി. സംഭവത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിലേക്ക് ഇന്ന് വിളിച്ച് വരുത്തി ശ്രീനാഥിനോട് വിശദീകരണം ചോദിച്ചിരുന്നു. തെറ്റുപറ്റിയെന്നും തെറ്റ് ആവർത്തിക്കില്ലെന്നും ശ്രീനാഥ് ഭാസി നിർമ്മാതാക്കളെ അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ ശിക്ഷാ നടപടി വേണമെന്ന നിലപാടിനെ തുടർന്നാണ് താരത്തിന് വിലക്കേർപ്പെടുത്തിയതെന്നും നിലവിൽ ശ്രീനാഥ് അഭിനയിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. വിലക്ക് എത്ര നാളത്തേക്ക് ആണെന്നത് സംഘടന തീരുമാനിക്കും. മലയാള സിനിമക്ക് കൃത്യമായ പെരുമാറ്റചട്ടം ആവശ്യമാണെന്നും നിർമ്മാതാക്കൾ പറഞ്ഞു.
Also Read: ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ആശാ പരേഖിന്
അതേസമയം, അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ പോലീസ് പരിശോധനയ്ക്ക് അയച്ചു.
Post Your Comments