ശ്രീനാഥ് ഭാസിയുടെ താൽക്കാലിക വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നിർമ്മാതാവ് സിയാദ് കോക്കർ. ശ്രീനാഥിനെതിരെ വിലക്ക് ഏർപ്പെടുത്തിയത് അവതാരകയുടെ പരാതിയിൽ മാത്രമല്ലെന്നും സെറ്റുകളിലെ പെരുമാറ്റം ഉൾപ്പെടെ നേരത്തെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെറ്റുകളിൽ ഡിസിപ്ലിൻ ലെവലിൽ കാര്യങ്ങൾ എത്തണമെന്നും, ശ്രീനാഥ് ഭാസിയുടെ വിലക്ക് എല്ലാ ആർട്ടിസ്റ്റുകൾക്കും മുന്നറിയിപ്പാണെന്നും സിയാദ് കോക്കർ കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
സിയാദ് കോക്കറിന്റെ വാക്കുകൾ:
അവതാരകയെ അപമാനിച്ച സംഭവം മാത്രമല്ല, സിനിമ സെറ്റുകളിലും മറ്റുമുള്ള പെരുമാറ്റവും കണക്കിലെടുത്ത് ഒരു ഡിസിപ്ലിൻ ലെവലിൽ കeര്യങ്ങൾ എത്തണമെന്ന് എല്ലാവർക്കും ഒരു തോന്നൽ ഉണ്ടായത് കൊണ്ടാണ് അങ്ങനെയൊരു നടപടി സ്വീകരിച്ചത്. നേരത്ത ഉയർന്നുവന്ന പരാതികൾ പരിഗണിച്ചാണ് താൽക്കാലിക വിലക്ക്. സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാനുണ്ട്. അത് ചെയ്ത് ശേഷം കുറച്ചു നാളത്തേക്ക് ഒന്ന് മാറി നിൽക്കട്ടെയെന്നാണ് എല്ലാവരുടെയും അഭിപ്രായം. എങ്കിലെ ഒരു പുനർവിചിന്തനം ഉണ്ടാകൂ, എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന്. പുനർവിചിന്തനം ഉണ്ടായി നല്ല കുട്ടിയായിട്ട് വരട്ടെ എന്നാണ് ഞങ്ങൾ അതിനെ കാണുന്നത്.
ഇനിയുള്ള പ്രവർത്തനങ്ങൾ നോക്കിയിട്ടാണ് തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. ഇത് ഒരു മുന്നറിയിപ്പാണ്. എല്ലാ ആർട്ടിസ്റ്റുകൾക്കും ഉള്ള മുന്നറിയിപ്പ്. എല്ലാവർക്കും ഇതൊരു പാഠമാകണം എന്നാണ് സംഘടനയുടെ കാഴ്ച്ചപ്പാട്. ഇങ്ങനെ അഴിഞ്ഞാടിയാൽ ഇവിടെ ചോദിക്കാനും പറയാനുമൊക്കെ അസോസിയേഷനുണ്ട്, നിർമ്മാതാക്കൾ ഉണ്ട് എന്ന് വരുത്തുക. മറ്റ് പല ആർട്ടിസ്റ്റുകളുടെ കാര്യത്തിലും ഇങ്ങനെ ചെയ്തിട്ടുണ്ട്. അങ്ങനെ അഴിഞ്ഞാടാൻ പറ്റിയ മേഖലയല്ലെന്ന് എല്ലാവർക്കും ഒരു ബോധമുണ്ടാകണം. കാരാർ ഒപ്പുവച്ച സിനിമകൾ പൂർത്തിയാക്കാം. പുതിയ സിനിമകൾ ഏറ്റെടുക്കരുത്. പുതിയ സിനിമകളുടെ ആപ്ലിക്കേഷനുകൾ വന്നിട്ടുണ്ട്. അതിലെ സിനിമകളുടെ നിർമ്മാതാക്കളെ വിളിച്ചുവരുത്തി കാര്യം പറഞ്ഞ് മനസിലാക്കിക്കൊടുക്കും. പിന്നീട് നോക്കിയിട്ട് ചെയ്യും
Post Your Comments