കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞതിന് നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. മോശമായ സംസാരരീതി സമൂഹത്തിൽ ഉള്ളതാണെന്നും ആ വ്യക്തി ഉണ്ടാക്കിയതല്ലെന്നും ഷൈൻ പറഞ്ഞു. പലപ്പോഴും ആളുകൾ ഒരേപോലെ പ്രതികരിക്കണം എന്നില്ലെന്നും മറ്റൊരാൾ മോശം മാനസികാവസ്ഥയിൽ ആണെങ്കിൽ നമ്മളുടെ മാനസികാവസ്ഥ നല്ലതെങ്കിൽ നമ്മൾ അത് സഹിക്കണമെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.
‘മോശമായ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയതല്ലല്ലോ. സമൂഹത്തിൽ ഉപയോഗിക്കുന്ന ഭാഷയാണ്. അല്ലാതെ അവൻ കണ്ടുപിടിച്ച ഭാഷ അല്ല. അത് പറയാം എന്നുള്ളതല്ല. എപ്പോഴും എല്ലാവരും ഒരേപോലെ പ്രതികരിക്കണം എന്നില്ല. കൊന്നുകളയുന്ന ചില ആളുകൾ ഉണ്ട്, ചുട്ടുകളയുന്ന ആളുകൾ ഉണ്ട്, കത്തിച്ച് കളയുന്ന ആളുകൾ ഉണ്ട്. അപ്പോഴൊന്നും കാണിക്കാത്ത രോഷം ഇതിൽ മാത്രം കാണിക്കാൻ എന്താണ്? അങ്ങനെയെങ്കിൽ അവൻ എഴുന്നേറ്റ് നിന്ന് ആദ്യം വിളിക്കേണ്ടത് അതിനെതിരെ ആണ്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.
അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’: ടീസർ പുറത്ത്
‘പാട്ട് പാടി, തമാശ പറഞ്ഞ് അവൻ നമ്മളെ എത്ര രസിപ്പിച്ചിട്ടുണ്ട്. അപ്പോൾ അയാൾ അങ്ങനെ ഒരു വ്യക്തി അല്ല. അവൻ്റെ സ്ഥിതി വളരെ മോശമാകുന്ന അവസ്ഥയിൽ ആണ് അങ്ങനെ വരുന്നത്. അതിനെ അവനുമായി ബന്ധപ്പെടുന്നവർ മാനിക്കുക. കാരണം, മറ്റൊരുവൻ ശരിയായ മാനസികാവസ്ഥയിൽ അല്ലെങ്കിൽ, നമ്മൾ ശരിയായ മാനസികാവസ്ഥയിൽ ആണെങ്കിൽ നമ്മൾ അത് സഹിക്കണം,’ ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു.
Post Your Comments