പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ചിത്രം 500 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്.
2023 ജനുവരി 22ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘ആദിപുരുഷി’ന്റെ ടീസറിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്നത്. ‘ആദിപുരുഷി’ന്റെ ടീസറും പോസ്റ്ററും ഒക്ടോബർ രണ്ടിന് പുറത്തുവിടുമെന്ന് സംവിധായകൻ ഓം റൗട്ട് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. അയോധ്യയിൽ സരയൂവിന്റെ തീരത്തുവെച്ചായിരിക്കും ടീസർ റിലീസ് എന്നും അദ്ദേഹം അറിയിച്ചു.
Also Read:
കഴിഞ്ഞ വർഷം നവംബറിൽ തുടങ്ങി 103 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കൃതി സനോൺ ആണ് ചിത്രത്തിൽ നായിക. ജാനകിയായി കൃതി എത്തുമ്പോൾ ലക്ഷ്മണനായി വേഷമിടുന്നത് സണ്ണി സിംഗാണ്. നടൻ സെയ്ഫ് അലി ഖാൻ രാവണനായി അഭിനയിക്കും. ലങ്കേഷ് എന്നായിരിക്കും കഥാപാത്രത്തിന് നൽകുന്ന പേര്.
Post Your Comments