കുടുംബ പ്രേക്ഷകരുടെ പ്രിയനടനാണ് വിജയന് കാരന്തൂര്‍. കഴിഞ്ഞ മൂന്ന് മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണെന്നും കരള്‍ ദാതാവിനെ കണ്ടെത്താൻ സഹായിക്കണം എന്നും അഭ്യർത്ഥിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് കുറിപ്പിലൂടെ വിജയന് തന്നെയാണ് അസുഖ വിവരം പുറത്തുവിട്ടത്. കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണ് ഏകപോംവഴിയെന്നും അദ്ദേഹം പറയുന്നു.
read also: പൃഥ്വിയുടെ ‘തീർപ്പ്‘ ഒടിടി റിലീസിന്: ഹോട്ട്സ്റ്റാറിലൂടെ എത്തുമെന്ന് റിപ്പോർട്ട്
.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്. ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന് മാത്രമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു
Post Your Comments