ചികിത്സ സഹായാഭ്യര്‍ഥനയുമായി നടന് വിജയന് കാരന്തൂര്‍. കഴിഞ്ഞ അഞ്ച് വർഷമായി കരൾ രോഗത്തിന് ചികിത്സയിലാണെന്നും കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്നും ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അഭ്യർത്ഥിച്ചു. മൂന്നുമാസമായി രോഗം അതിന്റെ മൂർധന്യാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
‘പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു’, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Also Read: ലൂയിസ്- ഇന്ദ്രൻസ് സൂപ്പർ സ്റ്റാറായി! നവംബർ 4-ന് നിങ്ങളുടെ മുമ്പിൽ
സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് വിജയന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 1973ൽ യൂസഫലി കേച്ചേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘മരം’ എന്ന സിനിമയിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലേക്കെത്തുന്നത്. തുടർന്ന് ‘ചന്ദ്രോത്സവം’, ‘റോക്ക് ൻ റോൾ’, ‘മായാവി’, ‘വിനോദയാത്ര’, ‘സോൾട്ട് ആൻഡ് പെപ്പർ’ തുടങ്ങിയ സിനിമകളിൽ അദ്ദേഹം വേഷമിട്ടു.
Post Your Comments