വൻ വിജയം നേടിയ ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന ചിത്രമാണ് ‘നാനേ വരുവേൻ’. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘നാനേ വരുവേൻ’. ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയൊമ്പതിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.കേരളത്തിൽ ആശിർവാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ചിത്രത്തിലെ നായകനും പ്രതിനായകനും ധനുഷ് തന്നെയാണെന്നാണ് സൂചന.
വി ക്രിയേഷൻസിൻ്റെ ബാനറിൽ തെലെ പുലി താണു നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ശെൽവ രാഘവനാണ്. ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ ശെൽവ രാഘവൻ അവതരിപ്പിക്കുന്നുണ്ട്. ഇന്ദുജ രവിചന്ദ്രനും ഹോളിവുഡ് താരം എല്ലി അവ്റവുമാണ് നായികമാർ. പ്രഭു, യോഗി ബാബു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Also Read: സിനിമ പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ‘ബ്രഹ്മാസ്ത്ര’ ടിക്കറ്റിന് കുറഞ്ഞ നിരക്ക്
ധനുഷിൻ്റെ ആദ്യ ചിത്രമായ ‘കാതൽ കൊണ്ടേൻ’, ‘പുതുപ്പേട്ടൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും ശെൽവ രാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്റ്റണ്ട് ശിവയുടെ സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.
സംഗീതം നിർവ്വഹിക്കുന്നത് യുവൻ ശങ്കർ രാജ. പിആർഒ – വാഴൂർ ജോസ്.
Post Your Comments