CinemaGeneralIndian CinemaLatest NewsMollywood

നാലാം മുറയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പറത്തിറങ്ങി. ‘കൊളുന്തു നുള്ളിനുള്ളി കൊളുക്കുമലയിലെ പെണ്ണ്’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നാടൻ പാട്ടിൻ്റെ ചുവടുപിടിച്ച് അവതരിപ്പിക്കുന്ന ഈ ഗാനരംഗം ഇതിനകം ഏറെ പോപ്പുലറായിരിക്കുകയാണ്. ഗുരു സോമസുന്ദരവും സുരഭി സന്തോഷുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ. തേയിലത്തോട്ടത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ഗാനരംഗത്തിൻ്റെ അവതരണം. മനോഹരമായ ദൃശ്വാനുഭവവും കൗതുകകരമായ അവതരണവും പ്രേഷകനെ നമ്മുടെ നാട്ടുമ്പുറങ്ങളിലെ ഓർമ്മകളിലേക്കു നയിക്കപ്പെടാൻ വഴിയൊരുക്കുന്നതാണ്.

ബിജു മേനോൻ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ് എന്നിവരും ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രീജിത്ത് ഉണ്ണികൃഷ്ണൻ്റെ വരികൾക്ക് കൈലാസിൻ്റ സംഗീതവും കോർത്തിണക്കിയതാണ് ഈ ഗാനം എത്തുന്നത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണ് നാലാം മുറ. ഇങ്ങനെയൊരു ചിത്രത്തിൽ ഇത്തരമൊരു ഗാനരംഗത്തിൻ്റെ പ്രസക്തി എന്താണെന്നുള്ള ചോദ്യം ഉയരാം. അതിന് ഈ ചിത്രം തന്നെ ഉത്തരം നൽകും.

കുറ്റാന്വേഷണ ചിത്രങ്ങൾ പല രീതിയിലും അവതരിപ്പിക്കാം. നാലാം മുറ തികച്ചും വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ ശൈലി സ്വീകരിച്ച ചിത്രമാണ്. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി പ്രിയ ( ദൃശ്യം2 ഫെയിം), ഷീലു ഏബ്രഹാം, സിജോയ് വർഗീസ്, ഋഷി സുരേഷ്, ശിവരാജ്, വൈശാഖ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സൂരജ് വി ദേവിൻ്റേതാണ് തിരക്കഥ. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത്, ലക്ഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – ലോകനാഥൻ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ – നയന ശ്രീകാന്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിധിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അമൃതാ ശിവദാസ്, അഭിലാഷ് എസ് പാറേൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്, പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button