നടന് ശ്രീനാഥ് ഭാസി അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിലാണ് അറസ്റ്റ്. കൊച്ചി മരട് പൊലീസാണ് ചോദ്യം ചെയ്യലിന് ശേഷം നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ് ചാനല്‍ അവതാരക നല്കിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്. ഇമെയില്‍ വഴിയാണ് അവതാരക പരാതി നല്‍കിയത്. ‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് താരത്തിനെതിരെ ചുമത്തിയത്.
അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു. നിർമ്മാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നൽകിയിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. ശ്രീനാഥ് വിഷയം മുഖ്യ ചർച്ച നടത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടനയും വ്യക്തമായി.
Also Read: സംവിധായകൻ അശോക് കുമാർ അന്തരിച്ചു
അതേസമയം, വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ശ്രീനാഥ് ഭാസി നേരത്തെ അറിയിച്ചിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും നടന് വ്യക്തമാക്കി. പരാതിക്കാരിയോടും കൂടെയുള്ളവരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
Post Your Comments