CinemaGeneralIndian CinemaLatest NewsMollywood

‘അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു, ക്ഷമ ചോദിക്കുന്നു’ : ശ്രീനാഥ് ഭാസി

തനിക്കെതിരെ മാധ്യമ പ്രവർത്തക പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. ഒരിക്കലും മറ്റൊരാളെ ബുദ്ധിമിട്ടിക്കണമെന്ന ചിന്ത തനിക്കില്ലെന്നും തന്റെ മുന്നിലിരിക്കുന്ന ആളെ ബഹുമാനിക്കണമെന്നാണ് തന്നെ വീട്ടിൽ പഠിപ്പിച്ചിട്ടുള്ളതെന്നും ശ്രീനാഥ് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: സെൻട്രൽ പിക്ചേഴ്സിന്റെ ആയതുകൊണ്ടാണ് ആദ്യ ഒരാഴ്ച ആ സിനിമ തിയേറ്ററുകളിൽ ഓടിയത്: രാധാകൃഷ്ണൻ മംഗലത്ത്

ശ്രീനാഥ് ഭാസിയുടെ വാക്കുകൾ:

സ്ത്രീകളെ അപമാനിക്കുന്ന രീതിയിലോ മാനസികമായി ഒരാളെ തളർത്തുന്ന തരത്തിലോ ഒന്നും പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ല എന്ന രീതിയിൽ സംസാരിച്ച് അവിടെ നിന്ന് പോകുകയാണ് ഉണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോഴും അസഭ്യവാക്കുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ അതൊന്നും അവതാരകയെയോ പരിപാടിയിലെ മറ്റുള്ളവരെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്. ഞാൻ അവിടെ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് ബോധ്യപ്പെട്ട് ക്ഷമ പറയാൻ തയ്യാറായിരുന്നു.

എന്നാൽ അവർ അവിടെ വന്നിട്ട് പ്രകോപനപരമായാണ് സംസാരിച്ചത്. താനാരാണ് എന്നൊക്കെ ചോദിച്ച് വീണ്ടും ബഹളമായി. അങ്ങനൊരു സാഹചര്യത്തിൽ ക്ഷമാപണം നടത്താൻ കഴിഞ്ഞില്ല. എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് നല്ലൊരു സിനിമയെ നശിപ്പിക്കരുത്. ആരോട് വേണമെങ്കിലും ക്ഷമ പറയാൻ ഞാൻ തയ്യാറാണ്.

shortlink

Related Articles

Post Your Comments


Back to top button