കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തിലെത്തിയ കുടുംബ ചിത്രമായിരുന്നു സകുടുംബം ശ്യാമള. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം റിലീസിന് ശേഷം നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ രാധാകൃഷ്ണൻ മംഗലത്ത്. വിജയമാകുമെന്ന് കരുതിയ ചിത്രം റീലിസ് ചെയ്ത് ആദ്യ കുറച്ച് ദിവസം മോശം പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെന്ന് സംവിധായകൻ പറയുന്നു.
‘കോമഡിയെ പ്രമേയമാക്കി നിർമ്മിച്ച ചിത്രമായിരുന്നു സകുടുംബം ശ്യാമള. ഞാനും കൃഷ്ണ പൂജപ്പുരയും ചേർന്നാണ് സിനിമ ഒരുക്കിയത്. ചിത്രം നിർമ്മിച്ചിരുന്നത് ജി.ഗോപകുമാറാണ്. സെൻട്രൽ പിക്ചേഴ്സായിരുന്നു വിതരണം. വിജയമാകുമെന്ന് കരുതിയ ചിത്രം റീലിസ് ചെയ്ത് ആദ്യ കുറച്ച് ദിവസം മോശം പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. തിയേറ്ററിൽ ആളില്ലാത്ത അവസ്ഥ വരെ എത്തി’.
‘ആ സമയത്ത് ഞാൻ മുകാംബികയ്ക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നു. പോകുന്ന വഴിക്ക് ഞൻ സിനിമ ഒടുന്ന ഒരോ തിയേറ്ററിലും കയറി റെസ്പോൺസ് എങ്ങനെയുണ്ടെന്ന് നോക്കിയാണ് പോയത്. ഒരു തിയേറ്ററിൽ കയറിയപ്പോൾ ആളാരാണെന്ന് അറിയതെ അവിടെ ടിക്കറ്റ് കീറാൻ നിന്നയാൾ സിനിമ കൊള്ളാം പക്ഷേ സിനിമയ്ക്ക് ആരും ഇല്ലെന്നും സെൻട്രൽ പിക്ചേഴ്സിൻ്‍റെ സിനിമയായതുകൊണ്ടാണ് ഇപ്പോഴും ഇട്ടേക്കുന്നതെന്നും പറഞ്ഞു’.
Read Also:- ‘അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റി’: തുറന്നു പറഞ്ഞ് മാളവിക ജയറാം
‘അതുകേട്ടാണ് ഞാൻ മുകാംബികയ്ക്ക് പോയത്. തിരിച്ച് വന്നപ്പോഴെക്കും തിയേറ്ററിൽ ഹൗസ്ഫുള്ളായി സിനിമ ഓടുന്നതാണ് കാണുന്നത്. അപ്പോഴെക്കും സിനിമ സ്ത്രീകൾ ഏറ്റെടുത്തിരുന്നു പിന്നീട് 90 ദിവസത്തോളം സിനിമ തിയേറ്ററിൽ ഓടിയിരുന്നു’ രാധാകൃഷ്ണൻ പറയുന്നു.
Post Your Comments