‘പാച്ചുവും അത്ഭുതവിളക്കും’ എന്ന് പേരിട്ടിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ നാളായി സത്യൻ അന്തിക്കാടിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു വരുകയായിരുന്നു അഖിൽ. ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘ഞാൻ പ്രകാശനി’ലും അഖിൽ സഹ സംവിധായകനായിരുന്നു. ഈ വർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയത്.
മുംബൈ പശ്ചാത്തലമാക്കിയുള്ള ഒരു യുവാവായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. മുകേഷ്, ഇന്നസെന്റ് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് ‘പാച്ചുവും അത്ഭുതവിളക്കും’ നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമയുടെ ഛായാഗ്രഹണവും ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യും.
Also Read: ഭയവും ഉദ്വേഗവും നിറച്ച് ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ‘കുമാരി’: ടീസര്‍ പുറത്ത്
ഈ വർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയത്. പാലക്കാടും ഗോവയിലുമുള്ള ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ ചിത്രീകരിക്കുകയെന്നാണ് വിവരം. പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ, വസ്ത്രാലങ്കാരം – ഉത്തര മേനോൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.
Post Your Comments