ഹോളിവുഡ് നടിയും ഓസ്കാർ ജോതാവുമായ ലൂയിസ് ഫ്ളെച്ചർ അന്തരിച്ചു. 88 വയസായിരുന്നു. ഫ്രാൻസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണ വാർത്ത ആരാധകരെ അറിയിച്ചത്. മിലോസ് ഫോർമാൻ സംവിധാനം ചെയ്ത വിഖ്യാതചിത്രം വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലൂടെ ലോകപ്രശസ്തി നേടിയ നടി ലൂയി ഫ്ളെച്ചർ. എക്കാലത്തെയും മികച്ച അമേരിക്കൻ സിനിമകളുടെ ലിസ്റ്റിൽ ഇടം നേടിയ സിനിമയാണിത്. ചിത്രത്തിലെ ക്രൂരയായ നഴ്സ് റാച്ചഡ് എന്ന കഥാപാത്രം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു.
ഓസ്കാർ ജോതാവാണ് ലൂയിസ് ഫ്ളെച്ചർ. സിനിമയിലും ടെലിവിഷനിലുമായി ആറ് ദശകം നീണ്ടു ലൂയി ഫ്ളെച്ചറിന്റെ കലാജീവിതം. 1958 ൽ ടെലിവിഷനിലൂടെയാണ് ലൂയിസ് അഭിനയ ജീവിതം ആരംഭിച്ചത്. ഇടയ്ക്ക് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പത്തുവർഷത്തോളം അഭിനയജീവിതത്തിൽ നിന്ന് താത്ക്കാലിക ഇടവേളയെടുത്തു. എക്സോർസിസ്റ്റ് കക: ദ ഹെറട്ടിക്ക് (1977), ബ്രയിൻസ്റ്റോം (1983), ഫയർസ്റ്റാർട്ടർ (1984), ഫ്ലവേഴ്സ് ഇൻ ദി ആറ്റിക്ക് (1987), 2 ഡേയ്സ് ഇൻ ദി വാലി (1996), ക്രൂ വൽ ഇന്റൻഷൻസ് (1999) എന്നിവയാണ് ലൂയിസ് ഫ്ളെച്ചറിന്റെ മറ്റു പ്രധാന സിനിമകൾ.
Also Read: ‘അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു, ക്ഷമ ചോദിക്കുന്നു’ : ശ്രീനാഥ് ഭാസി
1960-കളിലായിരുന്നു നിർമ്മാതാവായ ജെറി ബിക്കുമായുള്ള വിവാഹം. 1977-ൽ ഇരുവരും വേർപിരിഞ്ഞു. ജോൺ, ആൻഡ്രൂ എന്നിങ്ങനെ രണ്ടുമക്കളുണ്ട്.
Post Your Comments