CinemaGeneralIndian CinemaLatest NewsMollywood

ജോഷിയുടെ മകന്‍ സംവിധായകനാകുന്നു: ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങുന്നു

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ഒരുക്കുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമ നാളെ ( സെപ്റ്റംബർ 26) ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. സിനിമയിൽ ഐശ്വര്യ ലക്ഷ്മി ഭാഗമാകും എന്നും റിപ്പോർട്ടുകളുണ്ട്. ഇതാദ്യമായാണ് ദുൽഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്. നടിശാന്തി കൃഷ്ണയും സിനിമയിൽ പ്രധാന കഥാപാത്രമാകും. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ആക്ഷൻ ത്രില്ലറാണ് ചിത്രം.

Also Read: ‘പാച്ചുവും അത്ഭുതവിളക്കും’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥ ഒരുക്കിയ അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. നടന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചന. ഗ്യാങ്സ്റ്റർ ചിത്രമായി ഒരുങ്ങുന്ന ‘കിംഗ് ഓഫ് കൊത്ത’ മാസ് എന്റർടെയ്നറാണെന്നാണ് സൂചന.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൈയ്യിൽ തോക്കേന്തി മാസ് ലുക്കിൽ നിൽക്കുന്ന ദുൽഖറിന്റെ ചിത്രമായിരുന്നു പോസ്റ്ററിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button