അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. താൻ ആരേയും തെറി പറഞ്ഞിട്ടില്ല. തന്നോട് മോശമായി പെരുമാറിയവരോട് സാധാരണ മനുഷ്യൻ എന്ന നിലയിൽ പ്രതികരിക്കുകയാണ് ചെയ്തതെന്ന് നടൻ പറഞ്ഞു. ചട്ടമ്പി സിനിമയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.
ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി സംസാരിച്ചത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന അവതാരകയുടെ പരാതിയിൽ പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. മാധ്യമ പ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ചു, ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നീ കാര്യങ്ങളാണ് എഫ്ഐആർ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കെതിരെ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകൾ പ്രകാരമാണ് കേസ്.
Also Read: അജയ് ദേവ്ഗണിന്റെ ‘താങ്ക് ഗോഡി’നെതിരെ പരാതി
പരാതിക്കാരിയുടെയും മറ്റുള്ളവരുടേയും മൊഴി മരട് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.
Post Your Comments