
മുംബൈ: ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായതായി വ്യക്തമാക്കി ബോളിവുഡ് നടി തനുശ്രീ ദത്ത. വിഷം തന്നും കാറിന്റെ ബ്രേക്കുകള്‍ തകരാറിലാക്കിയും തന്നെ കൊല്ലാന്‍ ശ്രമിച്ചതായി താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘അടുത്തിടെ ഒരു അപകടമുണ്ടായി. ധാരാളം രക്തം നഷ്ടപ്പെട്ടതിനാല്‍ അതില്‍ നിന്നും കര കയറാന്‍ രണ്ടു മാസമെടുത്തു. ഒരിക്കല്‍ തന്നെ ആരോ വിഷം തന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചു.ഉജ്ജയിനിൽ ആയിരിക്കുമ്പോൾ തന്റെ കാറിന്റെ ബ്രേക്ക് പലതവണ തകരാറിലായി,’ തനുശ്രീ ദത്ത വെളിപ്പെടുത്തി.
എസ് ഐ അശോക് കുമാറായി സിദ്ധാർഥ് ഭരതൻ: വേലയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നാനാ പടേക്കറും അദ്ദേഹത്തിന്റെ അഭിഭാഷകരും കൂട്ടാളികളും ബോളിവുഡ് മാഫിയ സുഹൃത്തുക്കളും ഉത്തരവാദികളാണെന്ന് അറിയിക്കട്ടെ. ആരാണീ ബോളിവുഡ് മാഫിയ? എസ്.എസ്.ആർ കേസുകളുമായി ബന്ധപ്പെട്ട് പതിവായി ഉയര്‍ന്നുവരാറുള്ള പേരുകളാണ് അവര്‍. അവരുടെ സിനിമകൾ കാണരുത്, അവരെ പൂർണ്ണമായും ബഹിഷ്കരിക്കുക, കഠിനമായ പ്രതികാരത്തോടെ അവരെ പിന്തുടരുക’, തനുശ്രീ ദത്ത കൂട്ടിച്ചേര്‍ത്തു.
Post Your Comments