എനിക്ക് ബോണ്‍ട്യൂമറാണ്: രോഗവിവരം തുറന്ന് പറഞ്ഞ് ഡോ. റോബിന്‍ രാധാകൃഷ്ണൻ, ഞെട്ടലോടെ ആരാധകർ

എനിക്ക് ഇടയ്ക്ക് തലവേദന വരും

ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ 70-ആം ദിവസത്തില്‍ ഷോയിൽ നിന്നും റോബിന് പുറത്താകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, കാലങ്ങളായി തന്നെ വേട്ടയാടുന്ന രോഗവിവരത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് ഡോക്ടര്‍ റോബിന്‍.

read also: ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ: തന്നെ പല തവണ കൊല്ലാന്‍ ശ്രമിച്ചതായി തനുശ്രീ ദത്ത

‘എനിക്ക് ഇടയ്ക്ക് തലവേദന വരും.. അത് സഹിക്കാന്‍ പറ്റാത്തതാണ്.. അത് മരുന്ന് കഴി്ച്ചാലും മാറില്ല.. വലിയ ബുദ്ധിമുട്ടാണ്.. എനിക്ക് ബോണ്‍ട്യൂമറാണ്.. തലയുടെ ബാക്കില്‍ തനിക്ക് വലിയൊരു മുഴയുണ്ട് എന്നാണ് റോബിന്‍ പറഞ്ഞത്.. ബോണ്‍ ട്യൂമറാണ് എനിക്ക്. രണ്ട് വര്‍ഷമായി. ഇത് പുറത്തേക്ക് മാത്രമാണ് വളരുന്നത്.. വര്‍ഷത്തില്‍ ഒരിക്കല്‍ ഇതിന്റെ സ്‌കാനിംഗ് എടുത്ത് നോക്കി അതിന്റെ വളര്‍ച്ച നോക്കാറുണ്ട്.. അത് തലച്ചോറിന് അകത്തേക്ക് വളര്‍ന്ന് കഴിഞ്ഞാല്‍ സര്‍ജറി ചെയ്യണം’- റോബിൻ പറഞ്ഞു.

‘ഇങ്ങനെ പല സങ്കടങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാകും. അതെല്ലാം തരണം ചെയ്ത് നമ്മള്‍ മുന്നോട്ട് പോകണം’- റോബിന്‍ പങ്കുവച്ചു.

റോബിന്‍ പുറത്ത് വിട്ട രോഗവിവരം കേട്ട് ആകെ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

Share
Leave a Comment