മലയാളി താരം അനുപമ പരമേശ്വറിനൊപ്പം നിഖിൽ സിദ്ധാർഥ് കേന്ദ്രകഥാപാത്രത്തിലെത്തിയ ‘കാർത്തികേയ 2’ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രം മലയാളത്തിലേയ്ക്കും എത്തുകയാണ്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി അനുപമയോടൊപ്പം ഒരു ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
‘ഒടിടിയിൽ കൂടുതൽ സിനിമകൾ ഇറങ്ങാൻ തുടങ്ങിയതിന് ശേഷം ഒരുപാട് സിനിമകൾ ഞാൻ കണ്ടു. ചെറിയ ബഡ്ജറ്റിൽ ആരും ചിന്തിക്കാത്ത കണ്ടന്റുകൾ കൊണ്ട് വരാൻ മലയാള സിനിമ ശ്രദ്ധിക്കാറുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ എപ്പോഴും ഞാൻ ശ്രദ്ധിക്കാറുണ്ട്. മലയാളത്തിലെ കുമ്പളങ്ങി നൈറ്റ്സ് കണ്ടിട്ട് ഒരുപാട് ഇഷ്ടമായി’.
‘പിന്നെ പ്രേമത്തിൻ്റെ മലയാളം വെർഷനാണ് ഞാൻ കണ്ടത്. നല്ല ക്വാളിറ്റിയും അടിപൊളി ഷോർട്ടുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, പുലിമുരുഗൻ സിനിമയുടെ തെലുങ്ക് വെർഷനാണ് കണ്ടത്. അടുത്ത് കണ്ടതിൽ ഞാൻ ഓർക്കുന്ന ഒരു സിനിമ ട്രാൻസാണ്. സിനിമയിലെ സംഗീതവും ഫഹദിന്റെ പെർഫോമൻസും അതിശയിപ്പിക്കുന്നതാണ്’.
Read Also:- ദുല്‍ഖര്‍ സല്‍മാന്റെ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’, ഇന്നു മുതൽ
‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ മോഹൻലാലായിരുന്നു. എന്നാൽ, ഫഹദിന്റെ സിനിമകളിലൂടെ ഞാൻ അദ്ദേഹത്തെയും ഒരുപാട് ഇഷ്ടപ്പെടുന്നു. പുഷ്പയിലും വിക്രത്തിലുമുള്ള അദ്ദേഹത്തിന്റെ അഭിനയം ഒരു രക്ഷയുമില്ല’ നിഖിൽ സിദ്ധാർഥ് പറഞ്ഞു. അതേസമയം, ‘കാർത്തികേയ 2’ കേരളത്തിൽ ഇന്ന് പ്രദർശനത്തിനെത്തും. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്.
Post Your Comments