തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇടവേള ബാബു എന്ന് നടൻ ഷമ്മി തിലകന്‍. വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമാണെന്നും തന്റെ കാമുകിയെ കാണാന്‍ തനിക്കൊപ്പം ഹോസ്റ്റലിലൊക്കെ വന്നിട്ടുണ്ടെന്നും ഷമ്മി തിലകന്‍ പറയുന്നു. നേരത്തെ, താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍ എത്തിയിരുന്നു.
‘എന്റെ ഏറ്റവും നല്ല സുഹൃത്ത് ഇടവേള ബാബു. വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമാണ്. പക്ഷെ ഇപ്പോള്‍ അവന് എങ്ങനെയാണെന്ന് അറിയില്ല. എന്റെ പ്രണയം, കല്യാണം എന്നിവയെ കുറിച്ചെല്ലാമുള്ള കാര്യങ്ങള്‍ അവനോട് ഞാന്‍ അന്നേ പറഞ്ഞിരുന്നു. കാമുകിയെ കാണാന്‍ എനിക്കൊപ്പം ഹോസ്റ്റലിലൊക്കെ വന്നിട്ടുണ്ട് അവന്‍’.
‘വീട്ടില്‍ വന്ന് ആഹാരം കഴിച്ചിട്ടുണ്ട്. എന്റെ മകന്റെയൊപ്പം അഭിനയിക്കണമെന്നെല്ലാം അവന്‍ അന്ന് പറയുമായിരുന്നു. നടന്മാരായ സുബൈര്‍, സാദിഖ് എന്നിവരാണ് എന്റെ മറ്റ് രണ്ട് സുഹൃത്തുക്കള്‍. സുബൈര്‍ മരിച്ച സമയത്ത് സാദിഖ് മുന്‍ കൈ എടുത്ത് ഞങ്ങളെല്ലാം ഒരുമിച്ച് പണം പിരിച്ച് സുബൈറിന്റെ കുടുംബത്തിന് കൊടുത്തിട്ടുണ്ട്’.
Read Also:- ‘ഇഷ്കി’ന്റെ തമിഴ് റീമേക്ക്: ‘ആസൈ’ ഫസ്റ്റ് ലുക്ക് എത്തി
‘ഇവരോടൊല്ലാം നല്ല സൗഹൃദമായിരുന്നു. പക്ഷെ സുഹൃത്തെന്ന രീതിയില്‍ അവര്‍ തിരിച്ച് തന്നോട് പെരുമാറിയോയെന്ന് സംശയമാണ്. ഇപ്പോ അവര്‍ എന്നോട് കാണിക്കുന്നത് വിഷയമല്ല’ ഷമ്മി തിലകന്‍ പറയുന്നു.
Post Your Comments