
ആരാധകർ ഏറെ നാളായി കാത്തിരുന്ന നയൻതാര – വിഘ്നേശ് ശിവൻ വിവാഹം ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി നടന്ന വിവാഹത്തിന്റെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ആരാധകർ ഇതുവരെ കണ്ടത്. ഏവരും നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന വിവാഹ വീഡിയോയ്ക്കായുള്ള കാത്തിരിപ്പിലാണ്. സംവിധായകൻ ഗൗതം മേനോനാണ് ഈ വീഡിയോ സംവിധാനം ചെയ്യുന്നത്.
ഇപ്പോളിതാ, ഈ വീഡിയോയെ കുറിച്ച് ഗൗതം മേനോൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇത് വിവാഹ വീഡിയോ മാത്രമല്ലെന്നും, നയൻതാരയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് എന്നുമാണ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.
ഗൗതം മേനോന്റെ വാക്കുകൾ:
‘നയൻതാര: ബിയോണ്ട് ദി ഫെയറിടേൽ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇത് ലേഡി സൂപ്പർ സ്റ്റാറിനെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയിൽ നയൻതാരയുടെ ബാല്യകാല ഓർമ്മകളും ചിത്രങ്ങളും പങ്കുവെയ്ക്കുന്നതാണ്. ഒപ്പം സിനിമ മേഖലയിലേക്കുള്ള നയൻസിന്റെ യാത്രകളും വിവാഹത്തിന്റെ നിമിഷങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. നിരവധി പേർ ആദ്യം വിചാരിച്ചത് നയൻതാരയുടെ വിവാഹ വീഡിയോ ഞാനാണ് എടുക്കുന്നത് എന്നാണ്. പക്ഷെ നെറ്റ്ഫ്ലിക്സുമായി ചേർന്നുകൊണ്ട് നയൻസിന്റെ ഡോക്യുമെന്ററിയാണ് ഞാൻ സംവിധാനം ചെയ്യുന്നത്. നമ്മൾ അവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിന് ഒരു കാരണം ഉണ്ട്. അത് അവരുടെ ചെറുപ്പകാലം മുതൽ ഇന്ന് വരെയുള്ള യാത്രയിൽ നിന്ന് ലഭിച്ചതാണ്.
Post Your Comments