ഹർത്താൽ പ്രശ്നമല്ല ചട്ടമ്പി എത്തും: ആദ്യ ഷോയുടെ സമയത്തിൽ മാറ്റം

ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചട്ടമ്പി’. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിർമ്മാണം. ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സിനിമ നാളെ( സെപ്റ്റംബർ 23)  തിയേറ്ററുകളിൽ എത്തും. സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ സിനിമയുടെ റിലീസിനെ ബാധിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. എന്നാൽ ആദ്യ ഷോയുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. വൈകിട്ട് ആറ് മണിക്കായിരിക്കും സിനിമയുടെ ആദ്യ ഷോ നടക്കുക.

Also Read: ‘സ്വകാര്യതയില്‍ എന്തും ചെയ്യാം, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്’: നിഖില വിമൽ

ഡോൺ പാലത്തറയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അലക്‌സ് ജോസഫാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും അലക്‌സാണ് നിർവഹിച്ചത്. സിറാജ്, സന്ദീപ്, ഷനിൽ, ജെസ്‌ന അഷിം എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിറാജ്, എഡിറ്റർ – ജോയൽ, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – സെബിൻ തോമസ്, വസ്ത്രാലങ്കാരം – മഷർ ഹംസ.

Share
Leave a Comment