CinemaGeneralIndian CinemaLatest NewsMollywood

‘എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി, ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം’: പാപ്പുവിന് അമൃതയുടെ പിറന്നാൾ ആശംസ

സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന താര ജോഡിയാണ് ​ഗായിക അമൃത സുരേഷും ഭർത്താവും സം​ഗീത സംവിധായകനുമായ ​ഗോപി സുന്ദറും. ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോളും ഇവർ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വൈറലാകാറുമുണ്ട്. ഇപ്പോളിതാ, അത്തരത്തിൽ അമൃത പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മകൾക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പാപ്പു എന്നാണ് അമൃതയുടെ മകളുടെ വിളിപ്പേര്. അവന്തിക എന്നാണ് യഥാർത്ഥ പേര്. പാപ്പുവിന്റെ മനോഹരമായ ചിത്രവും അമൃത പങ്കുവച്ചിട്ടുണ്ട്.

Also Read: ഇടവേള ബാബു എന്റെ ഏറ്റവും നല്ല സുഹൃത്ത്, കാമുകിയെ കാണാന്‍ എനിക്കൊപ്പം ഹോസ്റ്റലിലൊക്കെ വന്നിട്ടുണ്ട്: ഷമ്മി തിലകന്‍

‘അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി.., ഞാൻ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവനോടെ നിലനിർത്തുന്ന പുഞ്ചിരി.. എന്റെ പാപ്പു… കുഞ്ഞേ… നീയാണ് മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം.. എന്ത് തന്നെ ആയാലും ലോകം എനിക്കെതിരെ തിരിഞ്ഞാൽ പോലും, ഞാൻ നിന്നെ ഇതുപോലെ പുഞ്ചിരിപ്പിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.. മമ്മി നിന്നെ വളരെയധികം സ്‌നേഹിക്കുന്നു, നീ ശക്തയാണ് ! ജന്മദിനാശംസകൾ എന്റെ കൺമണി… നീയാണ് എന്റെ ജീവിതം’, ഇങ്ങനെയാണ് അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചത്.

​‘പാപ്പുക്കുട്ടന് ഞങ്ങടെ പിറന്നാൾ പൊന്നുമ്മ’ എന്ന കുറിപ്പോടെ ഗോപി സുന്ദറിനും പാപ്പുവിനുമൊപ്പമുള്ള മറ്റൊരു ചിത്രവും അമൃത പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പാപ്പുവിന് ആശംസകൾ അറിയിച്ച് എത്തുന്നത്.

http://

shortlink

Related Articles

Post Your Comments


Back to top button