GeneralLatest NewsNEWS

അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: വിക്രം

ധ്രുവത്തിൽ അഭിനയിക്കാനായി വന്നപ്പോൾ മമ്മൂട്ടി താമസിക്കുന്ന പങ്കജ് ഹോട്ടലിൽ താമസിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതായി നടൻ വിക്രം. പൊന്നിയിൻ സെൽവന്റെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് തന്റെ ആദ്യ മലയാള ചിത്രമായ ധ്രുവത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചത്.

‘ധ്രുവത്തിൽ അഭിനയിക്കാനായി വന്നപ്പോൾ മമ്മൂട്ടി താമസിക്കുന്ന പങ്കജ് ഹോട്ടലിൽ താമസിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ‘ധ്രുവം’ സിനിമയിൽ ചെറിയ റോൾ ചെയ്യാനായി തിരുവനന്തപുരത്ത് വന്നപ്പോൾ ഞാൻ താമസിച്ചിരുന്നത് ചെറിയ ലോഡ്ജിലായിരുന്നു. അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇന്നും ആ ലോഡ്ജ് ഇവിടെയുണ്ട്’.

‘ഭാര്യയെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുപോയി ഞാൻ ആ ലോഡ്ജ് കാണിച്ചുകൊടുത്തിട്ടുണ്ട്. ഒരു തമിഴ് മാസികയിൽ വന്ന ചിത്രം കണ്ടാണ് ജോഷി സാർ തന്നെ ധ്രുവത്തിലേക്ക് ക്ഷണിച്ചത്. ഷൂട്ടിങ് സമയത്ത് ഞാൻ രാവിലെ എംജി റോഡിലൂടെ നടക്കാൻ പോകുമായിരുന്നു. ആകെ ഒരു ഉന്തുവണ്ടിക്കാരൻ മാത്രമാണ് എന്നെ തിരിച്ചറിഞ്ഞത്. അദ്ദേഹം വിക്രം എന്ന് വിളിച്ച് കൈവീശി കടന്നുപോയത് ഓർമയുണ്ട്.

Read Also:- മേനക എന്റെ ഭാര്യയാണെന്നാണ് ഇപ്പോഴും ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത്: ശങ്കർ

‘മലയാളത്തിൽ അധികം അഭിനയിച്ചിട്ടില്ലെങ്കിലും എന്റെ സിനിമകൾക്ക് മലയാളികൾ നൽകുന്ന സ്വീകരണത്തിനും തരുന്ന സ്‌നേഹത്തിനും നന്ദിയുണ്ട്. അഭിനയം നന്നാക്കാൻ വേണ്ടി ഒരു സീൻ വരുമ്പോൾ ഞാൻ കരയാനൊക്കെ ശ്രമിച്ചിരുന്നു. പക്ഷെ മമ്മൂക്ക ആ സീനൊക്കെ വളരെ കൺട്രോൾ ചെയ്താണ് അഭിനയിക്കുന്നത്. മമ്മൂക്ക അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കണ്ണുകൾ കാണാൻ നല്ല രസമാണ്. അദ്ദേഹം മികച്ച നടനാണ്’ വിക്രം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button