മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളായിരുന്നു ശങ്കറും മേനകയും. ഇപ്പോഴിതാ, മേനകയെ കുറിച്ച് ശങ്കർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴും ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത് മേനകയാണ് തന്റെ ഭാര്യയെന്നും ഒരുമിച്ച് അഭിനയിച്ചാൽ ഗോസിപ്പ് വരിക സ്വാഭാവികമാണെന്നും ശങ്കർ പറയുന്നു.
‘മേനക എന്റെ ഭാര്യയാണെന്നാണ് ഇപ്പോഴും ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത്. പലർക്കും സത്യം അറിയില്ല. മേനക എൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവരുടെ കൂടെയാണ് ഞാൻ ഏറ്റവും കൂടുതൽ സിനിമ ചെയ്തിരിക്കുന്നത്. മുപ്പതോളം സിനിമകൾ ചെയ്തിരുന്നു. ഒരുമിച്ച് അഭിനയിച്ചാൽ ഗോസിപ്പ് വരിക സ്വാഭാവികമാണ്’.
Read Also:- ദുല്‍ഖര്‍ സല്‍മാന്‍റെ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’, റിലീസിനൊരുങ്ങുന്നു
‘ഞങ്ങളെപ്പറ്റിയും നിരവധി ഗോസിപ്പുകൾ വന്നിരുന്നു. പക്ഷെ മേനക അന്നും ഇന്നും എന്റെ സുഹൃത്ത് മാത്രമാണ്. ഏറ്റവും സക്സസ് ഫുള്ളായ പെയർ ഞാനും മേനകയുമായിരുന്നെങ്കിലും, എന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേഷാണ് മേനകയെ വിവാഹം ചെയ്തത്. സുരേഷുമായുള്ള മേനകയുടെ പ്രണയത്തിന് ഒരു പരിധിവരെ ഞാനും വഴിതെളിച്ചിട്ടുണ്ട്’ ശങ്കർ പറഞ്ഞു.
Leave a Comment