CinemaGeneralIndian CinemaKollywoodLatest News

‘ ഒരു രൂപ പ്രതിഫലം നൽകിയാൽ മതി ഞാൻ ആ സിനിമയിൽ അഭിനയിക്കാം’: വിക്രം

കൽക്കിയുടെ ചരിത്ര നോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകൾ നിർമ്മിച്ച ഗോകുലം ഗോപാലന്റെ ശ്രീഗോകുലം മൂവീസാണ് പൊന്നിയിൻ സെൽവൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Also Read:  നടി ദീപ ജീവിതം അവസാനിപ്പിച്ചതിന്റെ കാരണം ഇതാണ്: ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരത്ത് നടന്ന പത്ര സമ്മേളനത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ
പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തിലും മികച്ച സിനിമകൾ ഒരുക്കിയിട്ടുള്ള മണിരത്നം എന്നാണ് ഇനി മലയാളത്തിലേക്ക് മടങ്ങിവരുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് ‘ഗോകുലം ഗോപാലൻ സാർ ഇവിടെയുണ്ടല്ലോ അദ്ദേഹം തയാറാണെങ്കിൽ മലയാളത്തിൽ ഇത് പോലെ ഒരു സിനിമ ചെയ്യാം’, എന്നാണ് മണിരത്നം മറുപടി നൽകിയത്. ആ സിനിമയിൽ നായകനായി അഭിനയിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ ഒരു രൂപ പ്രതിഫലം നൽകിയാൽ മതി ഞാൻ ആ സിനിമയിൽ അഭിനയിക്കാം’, എന്നാണ് വിക്രം മറുപടി നൽകിയത്.

സംവിധായകൻ മണിരത്നം, അഭിനേതാക്കളായ ചിയാൻ വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ബാബു ആന്റണി തുടങ്ങിയ താരങ്ങളാണ് തിരുവനന്തപുരത്ത് നടന്ന പ്രൊമോഷൻ ഈവന്റിൽ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button