‘പിസ’ എന്ന ആദ്യ ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത് തന്റെ ഇരിപ്പിടം ഉറപ്പിച്ച സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. രണ്ടാമത്തെ ചിത്രമായ ‘ജിഗർതണ്ട’യ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 2014ൽ ആക്ഷൻ കോമഡി വിഭാഗത്തിൽ പുറത്തിറങ്ങിയ ‘ജിഗർതണ്ട’ വലിയ വിജയമായിരുന്നു. സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ, ഗുരു സോമസുന്ദരം തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി സംവിധായകൻ കാർത്തിക് സുബ്ബരാജ് അടുത്തിടെയാണ് അറിയിച്ചത്. ഈ വാർത്ത എത്തിയതോടെ ആരാധകർ ഏറെ ആവേശത്തിലായിരുന്നു. ഇപ്പോളിതാ, ‘ജിഗർതണ്ട 2’ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും ആദ്യ ഭാഗത്തിന്റെ സീക്വൽ അല്ല ചിത്രമെന്ന് വ്യക്തമാക്കുകയാണ് കാർത്തിക്. ആറ് വർഷങ്ങൾക്ക് മുൻപ് തന്നെ രണ്ടാം ഭാഗത്തിന്റെ ആശയം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആദ്യത്തേതിൽ നിന്നും തികച്ചും വ്യത്യമായ കഥയാണ് സിനിമ പറയുകയെന്നും കാർത്തിക് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Also Read: തമിഴ് നടന്‍ സൂരിയ്ക്ക് വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ്
ഗവേമിക് യു ആരയ് ആയിരുന്നു ‘ജിഗർതണ്ട’യുടെ ഛായാഗ്രഹണം നിർവ്വഹിച്ചത്. വിവേക് ഹർഷൻ ആയിരുന്നു എഡിറ്റിംഗ്. ബോബി സിംഹയ്ക്ക് മികച്ച സഹനടനും വിവേക് ഹർഷന്റെ എഡിറ്റിംഗിനുമായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഈ ചിത്രം നേടിയിരുന്നു.
Post Your Comments